Thursday, September 16, 2010

നവജീവന്‍

നിങ്ങളറിഞ്ഞുവോ?
എനിയ്ക്കൊരുണ്ണി പിറന്നു!
നോക്കൂ..!
എന്തു നിഷ്ക്കളങ്കതയാണവന്‍റെ കണ്ണുകളില്‍!
എന്തായിരിക്കാമെന്നുണ്ണിയുടെ 
കുഞ്ഞുമനസ്സില്‍!
ചുണ്ടു പിളുര്‍ത്തി
കരയുന്നിടയ്ക്കിടെ
തൊണ്ണു വെളുക്കെച്ചിരിയ്ക്കുന്നു
എന്തോര്‍ത്താവാം?!
നോക്കിയിരിക്കെയുറക്കമായെന്നുണ്ണി!  
ആ പൂങ്കവിളിലൊരുമ്മയേകി-
യിരിപ്പായ് ഞാനാമുഖമുറ്റു നോക്കി,
എന്തിനാവാമിവന്‍ ചിരിയ്ക്കുന്നു!
നിറയെ പാല്‍ കുടിക്കുന്നതായ്‌
കനവു കണ്ടോ?
പാലല്ലാതെന്തുണ്ടീയിളം മനസ്സില്‍!
ചുട്ടിയിരിപ്പതെന്തിനെന്‍ കുഞ്ഞേയീ
കുഞ്ഞു മുഷ്ടികള്‍?
അറിഞ്ഞുവോ നീയീ ലോകത്തിന്നനീതികള്‍?  

2 comments: