Wednesday, January 12, 2011

ഗ്രീഷ്മം

വേനലിന്‍റെ ശാപമേറ്റു വാങ്ങുന്ന
ഈ മദ്ധ്യാഹ്നങ്ങളും,
മദ്ധ്യാഹ്നചിന്തകള്‍
മനസ്സില്‍ നിറയ്ക്കുന്ന
അലസതയും,
ആലസ്യത്താല്‍
കനം വച്ച
മന്ദതയും
ആവര്‍ത്തനത്തിന്‍റെ
മടുപ്പുകോട്ടയില്‍
അനശ്ചിതത്വത്തെ
പുണര്‍ന്നിരിയ്ക്കുന്ന
ഭാവിയും,
അനന്തതയിലേയ്ക്കു
മിഴിയ്ക്കുന്ന
കണ്ണുകളും,
ശരീരം തളര്‍ന്നൊരു
മനസ്സും...
ചുമടുകള്‍ താങ്ങുന്ന
ഈ ജീവന്
ഒരു മോചനം
ഇനിയെന്ന്?

30 comments:

  1. 'ചുമടുകള്‍' കടമകളുടെ കനമുള്ളവയാണെങ്കില്‍ അതില്‍നിന്ന് മോചനം ആഗ്രഹിക്കെണ്ടതില്ല.
    ആശംസകള്‍.

    ReplyDelete
    Replies
    1. ബ്ലോഗിൽ വന്നതിനും വായിച്ചതിനും നന്ദി അറിയിക്കുന്നു.

      Delete
  2. നല്ലത് -നന്മകള്‍ നേരുന്നു വീണ്ടു കുറിക്കുമല്ലോ അല്ലെ ..?

    ReplyDelete
  3. ചുമടുകള്‍ താങ്ങുന്ന ഇ ജീവന് മോചനം ഇനിയെന്ന്...മനോഹരമായ വരികള്‍ ..

    ReplyDelete
  4. പുകഴ്ത്തുന്നില്ല ടീച്ചറെ..
    നല്ല കവിത.. ആശംസകള്‍

    ReplyDelete
  5. ചുമട്` എന്നു കരുതാതെ ഭാരമെന്നു തോന്നുന്നവയെ ഒരു കുടയായി കരുതുക. അപ്പോൾ കനം കുറയും എല്ലാം സഹിക്കാവുന്നതായി തോന്നുകയും ചെയ്യും

    ReplyDelete
    Replies
    1. കലാലയ കാലത്തെ കവിതയാണ് സർ. ഒരു ദുഖപുത്രിയുടെ ജാഡയുണ്ട് അല്ലെ. ദു:ഖമുണ്ടെങ്കിൽ ഭയങ്കര കവിയാകുമെന്നായിരുന്നു അന്നുള്ള ഒരു തോന്നൽ. പുതിയ കവിതകൾ http://girija-navaneetham.blogspot.ae/ എന്ന ബ്ളോഗിൽ ഉണ്ട്.

      Delete
  6. nannaayittund tto.. ,, nalla varikal..

    ReplyDelete
  7. ജീവിതം അപ്പൂപ്പന്‍താടി പോലെയെന്നു തോന്നുന്ന പ്രായത്തില്‍ ഒരല്‍പ്പം ചുമടിന്‍ ഭാരം നല്ലതാണ് മണ്ണോടു ചേര്‍ന്ന് നില്‍ക്കാന്‍ ... ചുളിഞ്ഞ മേനിയിലെ ചുമടുകള്‍ ... അതാണ്‌ ഭാരങ്ങള്‍ ആശംസകള്‍ ടീച്ചര്‍

    ReplyDelete
  8. മരണത്തിലൂടെ എല്ലാ ചുമടുകളും ഇറക്കിവെച്ച് എന്നന്നെയ്ക്കുമായുള്ള മോചനം ! കവിത ഇഷ്ടായി .

    ReplyDelete
    Replies
    1. കവിത എന്ന് പറയാൻ പറ്റുമോ എന്നറിയില്ല മിനീ. Just a creative writing, that's all. Thank you for reading.

      Delete
  9. ഇന്നാണ് ഈ ബ്ലോഗില്‍ ആദ്യമായി വരുന്നത്, വളരെ ഇഷ്ടപ്പെട്ടു. ഇവിടെ ഒരു ഫോളോ ബട്ടണ്‍ ചേര്‍ത്തുകൂടെ?

    ReplyDelete
    Replies
    1. പ്രവീണ്‍,
      ബ്ലോഗിലേയ്ക്ക്‌ സ്വാഗതം. ഇത് ഒരുപാട് പഴയ കവിതകൾ സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു ബ്ലോഗ്‌ ആണ്. പുതിയതൊന്നും ഇതിൽ ഇടാറില്ല. അവയെല്ലാം
      http://girija-navaneetham.blogspot.ae/ എന്ന ലിങ്കിൽ ആണ് ഉള്ളത്. സൗകര്യം പോലെ നോക്കുക.

      Delete
  10. ഇപ്പൊഴേ മടുത്തോ ?

    ReplyDelete
    Replies
    1. മടുപ്പൊന്നുമല്ല.. പഠിക്കുന്ന കാലത്തെ കവിതകൾ ആണ്. ഭയങ്കര ബുദ്ധിജീവി ആണെന്ന് സ്വയം കരുതി വച്ചിരുന്ന കാലത്ത് എഴുതിയത്!! മാർച് മാസത്തിലെ കൊടും ചൂടുള്ള പരീക്ഷാ അവധിക്കാലത്ത്‌ പഠിക്കാനുള്ള പുസ്തകത്തിനോട് തോന്നിയ ഒരു മടുപ്പ്. അത്രയേ ഉള്ളൂ!!

      Delete
  11. തളരാതെ...
    പ്രതീക്ഷകള്‍ ജ്വലിച്ചു തന്നെ നില്‍ക്കട്ടെ.

    ReplyDelete
    Replies
    1. ഇതൊരു പഴയ വളരെ പഴയ എഴുത്താണ്. (കവിത എന്ന് വിളിക്കാനാവില്ല.) മുകളിൽ സൂചിപ്പിച്ചതു പോലെ ഒരു ബുദ്ധിജീവി ചമയൽ. പുതിയവ A journey from mirage to oasis (ദക്ഷിണായനം ) എന്ന ബ്ലോഗിൽ.

      Delete
  12. Replies
    1. ഈ പഴയ വീട്ടിലും വിരുന്നുകാർ എത്തുന്നുണ്ടല്ലോ, അപൂർവ്വം ചിലപ്പോഴെങ്കിലും. നന്ദി മുരളീ.

      Delete
  13. നല്ലെഴുത്ത്

    ReplyDelete