പേറ്റുനോവേറ്റു പുളയുന്നു പാവം
സൃഷ്ടികര്‍മത്തിന്നീറ്റില്ലത്തില്‍.
എത്രയനേകരെ പെറ്റുവെന്നാകിലും
സൃഷ്ടിതന്‍ നോവതസഹ്യമസഹ്യം!
ചാഞ്ഞും ചരിഞ്ഞും തിരിഞ്ഞുമാശ്വാസത്തിനാ-
യെത്രയവസഥാവിശേഷങ്ങളുള്‍ക്കൊണ്ടു!
ഉള്ളിലുറങ്ങിക്കിടന്നൊരു ബീജമാ-
ണിന്നു കൈകാല്‍കള്‍മുളച്ചു തിമര്‍ക്കുന്നു!
ബാഹ്യലോകത്തിലെ വേനലില്‍ മങ്ങുവാ-
നേറ്റമൌത്സുക്യം ചവിട്ടിക്കുതിക്കുന്നു.
പാവമോ! നോവിന്നൊരാശ്വാസമേകുവാന്‍
ഭൂമിതന്‍ മാറില്‍ കിടക്കയാണാകാശ-
മാകും വായറ്റാട്ടിതന്നരികില്‍, നോവ-
കറ്റുന്ന തെന്നലിന്നാശ്ലേഷത്തില്‍.
ഒടുവിലാ നോവിന്നൊരന്തമേകിക്കൊ-
ണ്ടൊരാത്മദു:ഖത്തിന്‍ പ്രതിച്ഛായ പിറക്കുന്നു!
ആത്മം പകര്‍ന്നതിന്നെ വളര്‍ത്തീടവേ-
യാത്മ ദു:ഖങ്ങളെങ്ങു മറഞ്ഞിടുന്നു?!
സൃഷ്ടി തന്‍ സൗന്ദര്യമാസ്വതിച്ചാത്മ-
സാഫല്യമേറ്റു തുടിയ്ക്കുന്നു മാനസം.
സൃഷ്ടികര്‍മത്തിന്‍റെ നോവുള്‍ത്ത്യജിച്ചുകൊ-
ണ്ടക്കവിമനം ഗര്‍ഭം ധരിയ്ക്കുന്നു വീണ്ടും!
സൃഷ്ടികര്‍മത്തിന്നീറ്റില്ലത്തില്‍.
എത്രയനേകരെ പെറ്റുവെന്നാകിലും
സൃഷ്ടിതന്‍ നോവതസഹ്യമസഹ്യം!
ചാഞ്ഞും ചരിഞ്ഞും തിരിഞ്ഞുമാശ്വാസത്തിനാ-
യെത്രയവസഥാവിശേഷങ്ങളുള്‍ക്കൊണ്ടു!
ഉള്ളിലുറങ്ങിക്കിടന്നൊരു ബീജമാ-
ണിന്നു കൈകാല്‍കള്‍മുളച്ചു തിമര്‍ക്കുന്നു!
ബാഹ്യലോകത്തിലെ വേനലില്‍ മങ്ങുവാ-
നേറ്റമൌത്സുക്യം ചവിട്ടിക്കുതിക്കുന്നു.
പാവമോ! നോവിന്നൊരാശ്വാസമേകുവാന്‍
ഭൂമിതന്‍ മാറില്‍ കിടക്കയാണാകാശ-
മാകും വായറ്റാട്ടിതന്നരികില്‍, നോവ-
കറ്റുന്ന തെന്നലിന്നാശ്ലേഷത്തില്‍.
ഒടുവിലാ നോവിന്നൊരന്തമേകിക്കൊ-
ണ്ടൊരാത്മദു:ഖത്തിന്‍ പ്രതിച്ഛായ പിറക്കുന്നു!
ആത്മം പകര്‍ന്നതിന്നെ വളര്‍ത്തീടവേ-
യാത്മ ദു:ഖങ്ങളെങ്ങു മറഞ്ഞിടുന്നു?!
സൃഷ്ടി തന്‍ സൗന്ദര്യമാസ്വതിച്ചാത്മ-
സാഫല്യമേറ്റു തുടിയ്ക്കുന്നു മാനസം.
സൃഷ്ടികര്‍മത്തിന്‍റെ നോവുള്‍ത്ത്യജിച്ചുകൊ-
ണ്ടക്കവിമനം ഗര്‍ഭം ധരിയ്ക്കുന്നു വീണ്ടും!
നന്നായിരിക്കുന്നു!
ReplyDeleteGoogle transliterator ല്‍ type ചെയ്തും post ചെയ്യാം എന്നറിയാമല്ലോ?
അവിടെ, prathicchaaya എന്ന് type ചെയ്‌താല്‍ മതി.
ഇതേ രീതിയില്‍ തന്നെ മറ്റു tools-ലും പറ്റേണ്ടതാണ് .
ശ്രമിച്ചുനോക്കൂ!
http://www.google.com/transliterate/indic/MALAYALAM
പിന്നെ ഇതിനു ഒരു "തലേക്കെട്ട്" വേണ്ട, എന്നു തീരുമാനിച്ചോ?
സ്നേഹത്തോടെ
സഹ
uthamam e srishti
ReplyDeletesrishti ,,
ReplyDeletekavitha ,, manoharam,, ,, aashamsakal
Saha,attingal news, Asees - Thanks to all
ReplyDeleteമനോഹരം
ReplyDeleteഅമ്മ മനം , കവി മണം ...നന്നായി ...
ReplyDeleteവായനയ്ക്ക് നന്ദി . കവിമനം എന്നാണ് ഉദ്ദേശിച്ചത് എന്ന് തോന്നുന്നു.
ReplyDelete